
നിലമ്പൂർ:സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ചുങ്കത്തറ ആറം പുളിക്കൽ കടവിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ജില്ലാ തല വള്ളംകളി മത്സരം ഇന്ന്. നാല് വടക്കൻ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 10 ടീമുകൾ പങ്കെടുക്കും. വരക്കോട് കടവിൽ നിന്നാരംഭിച്ച് ആറം പുളിക്കൽ കടവിലാണ് ഫിനിഷ് ചെയ്യും. പുന്നപ്പുഴയിൽ 750 മീറ്റർ നീളത്തിലാണ് മത്സരം. ഒന്നര ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.
ഉച്ചക്ക് ഒന്നിന് സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. 1.30 ന് മത്സരിക്കുന്ന ടീമുകളുടെ ജലഘോഷയാത്ര. തുടർന്ന് വള്ളംകളി. വൈകിട്ട് 5.30ന് സമാപിക്കും.