
വള്ളിക്കുന്ന് : സൗഹൃദ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം അരിയല്ലൂരിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. വിമുക്തി ജില്ല കോ ഓർഡിനേറ്റർ ഗണേഷ് മയക്കുമരുന്നും യുവതയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ചടങ്ങിൽ സൗഹൃദ കുടുംബങ്ങളുടെ ഡിജിറ്റൽ ഡയറക്ടറി പ്രകാശനവും പ്ലസ് വൺ, പ്ലസ് ടു തുടങ്ങി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവുംഎം.പി. അബ്ദുസമദ് സമദാനി നിർവ്വഹിച്ചു.