 
വള്ളിക്കുന്ന് : വള്ളിക്കുന്ന് ഡിസാസ്റ്റർ ടീം അംഗവും പൊതുപ്രവർത്തകനുമായ സെയ്തിനെ എ.ഐ.വൈ.എഫ് വള്ളിക്കുന്ന് മേഖല കമ്മിറ്റി ആദരിച്ചു. അപകടത്തിൽപ്പെട്ട യുവാവിനെ അത്യാസന്നനിലയിൽ ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റുന്നതിനിടെ ശരീരം ചലനമറ്റ അവസ്ഥയിലായിരുന്നത് ശ്രദ്ധയിൽ പെട്ട സെയ്ത് സി.പി.ആർ കൊടുത്തു. തുടർന്ന് യുവാവിന്റെ ശരീരം ചലിക്കുകയും പിന്നീട് തൊട്ടടുത്ത ആശുപത്രിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു. സി.പി.ഐ ലോക്കൽകമ്മിറ്റി അംഗംയ രമേശൻ പാറപ്പുറവൻ സെയ്തിനെ ആദരിച്ചു.