bbbbbb

തേഞ്ഞിപ്പലം: കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിന് രക്ഷിതാക്കളുടെ കൂടി ഇടപെടൽ ഉണ്ടാക്കുകയാണ് ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ എച്ച്.എസ്.എസ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് അഞ്ചു വരെ രക്ഷിതാക്കൾക്ക് സ്‌കൂളിൽ വന്ന് ലൈബ്രറിയിൽ പുസ്തകം എടുത്ത് വായിക്കാം. പുസ്തകം വീട്ടിലേക്ക് കൊണ്ടുപോവാനും തടസമില്ല. ഇതു കുട്ടികൾക്കും പ്രചോദനമാവുമെന്നാണ് സ്കൂൾ അധികൃതരുടെ കണക്കുകൂട്ടൽ. രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികളുടെ പൊതുവേയുള്ള അച്ചടക്കം മികച്ചതാവാനും വഴിതെളിക്കുമെന്ന് അദ്ധ്യാപകർ പ്രതീക്ഷിക്കുന്നു.