
വണ്ടൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിനോടനുബന്ധിച്ച് വണ്ടുരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു. അങ്ങാടിയിലെ നാലു റോഡുകളിലും പ്രകടനമായി ചുറ്റിയ പ്രവർത്തകർ ജംഗ്ഷനിൽ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കാപ്പിൽ മുരളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ ടി. വിനയദാസ് , ഷെരീഫ് തുറയ്ക്കൽ, അഷറഫ് പാറശ്ശേരി, നൗഷാദ് പൊത്തക്കോടൻ തുടങ്ങിയവർ നേതൃത്വം നൽകി.