
മലപ്പുറം : വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ മൂന്ന് വാഹനങ്ങളിലായി കടത്തിക്കൊണ്ടു വരികയായിരുന്ന 75 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി.അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻ. കെ. കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്. കുടുംബസമേതം ബംഗളൂരുവിൽ പോയി എം.ഡി.എം.എ വാങ്ങി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരികയാണെന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. നിലമ്പൂർ റെയ്‌ഞ്ച് ഇൻസ്‌പെക്ടർ സി. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ക്രൈംബ്രാഞ്ച് സി ഐ ആർ.എൽ. ബൈജു, എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ് , ഇൻസ്‌പെക്ടർ ടി. ഷിജു മോൻ, പി.ഒ. ഷിബുശങ്കർ, സി.ഇ.ഒമാരായ അഖിൽദാസ്, അരുൺ കുമാർ, തൃശൂർ ഐ.ബി ഇൻസ്‌പെക്ടർ മനോജ് കുമാർ, പ്രിവെന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, പ്രശാന്ത്, അശോക്, സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ സി.ടി.ഷംനാസ്, രാജൻ നെല്ലിയായി, സമദ്, രാജേഷ്, സുനിൽ, ആബിദ്, മുഹമ്മദ് ഷെരീഫ്, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലിൽ ചാക്കോ, ഡ്രൈവർ രാജീവ്, സവാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ്
സംഘം പിടിയിലായത്.