
തിരുരങ്ങാടി : താലൂക്ക് ആശുപത്രിയിൽ ഡെന്റൽ ഡിപ്പാർട്ട്മെന്റ് വിപുലീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്കാനിംഗ് സൗകര്യങ്ങളോട് കൂടിയ ഡെന്റൽ ചെയറിന്റെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. സി.പി. ഇസ്മായിൽ അദ്ധ്യക്ഷനായിരുന്നു. ഇക്ബാൽ കല്ലുങ്ങൽ, കാക്കടവത്ത് അഹമ്മദ് കുട്ടി, പി.കെ. അസീസ്, സമീന മൂഴിക്കൽ, അരിമ്പ്ര മുഹമ്മദാലി, സി. എച്ച്. അജാസ്, ഖദീജ പൈനാട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ : പ്രഭുദാസ് പ്രസംഗിച്ചു