
തേഞ്ഞിപ്പലം: ഗാർഹിക പീഡന കേസിൽ പ്രതിയായ തേഞ്ഞിപ്പലം പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ധനജ് ഗോപിനാഥ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേഞ്ഞിപ്പലം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മാർച്ച് ജനാധിപത്യ മഹിള അസോസിയേഷൻ തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് എം. പാത്തുമ്മ ഉദ്ഘാടനം ചെയ്തു. എ.വി. നിർമ്മല അദ്ധ്യക്ഷയായി. എം. പങ്കജാക്ഷി, ഇ.വി. ശ്യാമ, വി.എൻ. സരസമ്മ എന്നിവർ പ്രസംഗിച്ചു.