
മലപ്പുറം: പൂക്കോട്ടൂർചീനിക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ചീനിക്കൽ എൽ.പി സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കസേരകളി, ലമൺ സ്പൂൺ,ബോട്ടിൽ ഫില്ലിംഗ്,പൊട്ടുതൊടൽ, ബിസ്ക്കറ്റ് തീറ്റ, തീറ്റ മത്സരം, ചാക്കിൽ ചാട്ടം, ബലൂൺ പൊട്ടിക്കൽ, പഞ്ചഗുസ്തി, ഷൂട്ടൗട്ട്, ഉറിയടി, വടംവലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത എല്ലാ ആളുകൾക്കും സമ്മാനം വിതരണം ചെയ്തു.