d

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കിഡ്നി മാറ്റിവച്ച രോഗികൾക്കുള്ള മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദിന് നൽകി ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എട്ട് രോഗികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ പദ്ധതി വിശദീകരണം നടത്തി. എൻ. ഖദീജ, കെ.ടി. ഉമ്മുകുത്സു, എച്ച്‌.ഐമാരായ രാജേഷ്, രാഗേഷ്, സനിത, രാധാമണി, റൈഹാനത്ത് എന്നിവർ പങ്കെടുത്തു.