
തിരൂരങ്ങാടി : കുണ്ടൂർ പി.എം.എസ്.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാർത്ഥി സമൂഹമാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഭാവി രൂപീകരണത്തിന്റെയും സമൂഹ നവീകരണത്തിന്റെയും ആദ്യപടിയായി ഉന്നത വിദ്യാഭ്യാസമേഖലയെ കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ബി.ഹരികുമാർ, ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.സലീം, താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, എസ്.സി.പി.ഒ കെ. സലേഷ്, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളായ എൻ.പി.ആലിഹാജി, കെ.കുഞ്ഞിമരക്കാർ, സി.ചെറിയാപ്പു ഹാജി, എം.സി ഹംസക്കുട്ടി ഹാജി, എം.സി. ബാവ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.