തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയിൽ യു.ജി.സിയുടെ 'നാക് ' സംഘം സന്ദർശനം തുടങ്ങി. പ്രൊഫ. സുധീർ ഗാവ്‌നേ ചെയർമാനായ ആറംഗ സമിതി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാമ്പസിലെത്തിയത്. വൈസ് ചാൻസലറുടെ അക്കാദമിക് പ്രസന്റേഷനായിരുന്നു ആദ്യം. തുടർന്ന് ഡീനുമാർ, പഠനബോർഡംഗങ്ങൾ എന്നിവരുമായി സംവദിച്ചു. രണ്ടംഗങ്ങൾ വീതമുള്ള മൂന്നു സംഘങ്ങളായി ഇവർ വിവിധ പഠനവകുപ്പുകളിൽ സന്ദർശനം നടത്തി. വെള്ളി, ശനി ദിവസങ്ങളിലും സന്ദർശനം തുടരും.
ഭരണകാര്യാലയത്തിന് മുന്നിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ്, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. പി. ശിവദാസൻ, ഡോ. ജോസ് ടി. പുത്തൂർ, സിൻഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണൻ, കെ.കെ. ഹനീഫ, ഡോ. എം. മനോഹരൻ, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാർ, ഡോ. ജി. റിജുലാൽ, ഡോ. പി. റഷീദ് അഹമ്മദ്, യൂജിൻ മൊറേലി, സെനറ്റംഗം വിനോദ് നീക്കാംപുറത്ത് തുടങ്ങിയവരും ചേർന്ന് സംഘത്തെ സ്വീകരിച്ചു.