vv

പെരിന്തൽമണ്ണ: കിംസ് അൽശിഫ 'സഹൃദയ വിഭാഗത്തിന്റെ' കീഴിൽ മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെർണിയ, വെരികോസ് വെയിൻ, പൈൽസ്, കുടലിറക്കം, കിഡ്നി സ്റ്റോൺ, മൂത്രാശയ സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ്, തിമിരം, ചെവി, തൊണ്ട, മൂക്ക് (ഇ. എൻ.ടി) എന്നിവയ്ക്കുള്ള സർജ്ജറി, ദന്ത രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകൾ സൗജന്യ നിരക്കിലും ഡോക്ടർ പരിശോധന സൗജന്യമായും ലാബ്, റേഡിയോളജി പരിശോധനകളിൽ പ്രത്യേക ഇളവുകളും ലഭ്യമാവും. ക്യാമ്പിന് ജനറൽ സർജറി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാവും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 91889 52723 , 9446005072 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം