port


പൊ​ന്നാ​നി​:​ ​പു​തി​യ​ ​കാ​ല​ത്ത് ​പൊ​ന്നാ​നി​യി​ലൊ​രു​ ​തു​റ​മു​ഖ​ത്തി​ന് ​പ്ര​സ​ക്തി​യു​ണ്ടോ​?​ . ​ ​ഉ​ണ്ട് ​എ​ന്ന​താ​ണ് ​ശാ​സ്ത്രീ​യ​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​രം.​ 2002​ൽ​ ​ചെ​ന്നൈ​ ​മ​ല​ബാ​ർ​ ​പോ​ർ​ട്സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡ് ​ന​ട​ത്തി​യ​ ​സാ​ധ്യ​ത​ ​പ​ഠ​നം​ ​കൃ​ത്യ​മാ​യി​ ​അ​ടി​വ​ര​യി​ടു​ന്നു​ണ്ട്.​ ​തൂ​ത്തു​കു​ടി​ക്കും​ ​വ​ല്ലാ​ർ​പാ​ട​ത്തി​നു​മി​ട​യി​ൽ​ ​ചെ​റു​ക​പ്പ​ലു​ക​ൾ​ക്ക് ​ച​ര​ക്കി​റ​ക്കാ​നും​ ​ക​യ​റ്റാ​നും​ ​സ​ഹാ​യ​ക​മാ​കു​ന്ന​ ​തു​റ​മു​ഖ​മെ​ന്ന​താ​ണ് ​പൊ​ന്നാ​നി​യു​ടെ​ ​പ്ര​സ​ക്തി.​ ​പൊ​ന്നാ​നി​ ​തീ​ര​ത്തെ​ ​ക​ട​ലി​ന്റെ​ ​പ്ര​കൃ​തി​ദ​ത്ത​മാ​യ​ ​സ്വ​ഭാ​വം​ ​തു​റ​മു​ഖ​ത്തി​ന് ​അ​നു​ഗു​ണ​മാ​ണെ​ന്നും​ ​പ​ഠ​നം​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​തീ​ര​ക്ക​ട​ലി​ന്റെ​ ​ആ​ഴം​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ ​ബേ​പ്പൂ​രി​നേ​ക്കാ​ൾ​ ​മി​ക​ച്ച​താ​ണ് ​പൊ​ന്നാ​നി.​ ​റോ​ഡ്,​ ​ജ​ല​ഗ​താ​ഗ​ത​ത്തി​നു​ള്ള​ ​ക​ണ​ക്ടി​വി​റ്റി​യി​ലും​ ​പൊ​ന്നാ​നി​യാ​ണ് ​സൗ​ക​ര്യ​പ്ര​ദം.​ ​വ​ല്ലാ​ർ​പാ​ടം​ ​ക​ണ്ട​യ്ന​ർ​ ​ട​ർ​മി​ന​ൽ​ ​വ​ലി​യ​ ​ക​പ്പ​ലു​ക​ൾ​ക്ക് ​വ​ഴി​മാ​റു​ന്ന​തോ​ടെ​ ​ചെ​റു​ ​ക​പ്പ​ലു​ക​ളു​ടെ​ ​ആ​ശ്ര​യ​ ​കേ​ന്ദ്ര​മാ​യി​ ​പൊ​ന്നാ​നി​യെ​ ​മാ​റ്റാ​നാ​കു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​
ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പൊ​ന്നാ​നി​ ​കാ​ർ​ഗോ​ ​പോ​ർ​ട്ടെ​ന്ന​ ​ആ​ശ​യ​ത്തി​ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​രൂ​പം​ ​ന​ൽ​കി​യ​ത്.​ ​പൂ​ർ​ണ്ണ​മാ​യും​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള​ ​പ​ദ്ധ​തി​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ​ ​തു​റ​മു​ഖ​ ​ന​ഗ​ര​മെ​ന്ന​ ​പൊ​ന്നാ​നി​യു​ടെ​ ​പ്രൗ​ഢി​ ​തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് ​ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. 2015​ ​ആ​ഗ​സ്ത് ​എ​ട്ടി​നാ​ണ് ​പൊ​ന്നാ​നി​ ​വാ​ണി​ജ്യ​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ചെ​ന്നൈ​ ​മ​ല​ബാ​ർ​ ​പോ​ർ​ട്സി​നാ​യി​രു​ന്നു​ ​നി​ർ​മ്മാ​ണ,​ ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല.​ ​തു​റ​മു​ഖ​ ​നി​ർ​മാ​ണ​ത്തി​നാ​യി​ ​ക​ട​ലോ​ര​ത്തെ​ 29​ ​ഏ​ക്ക​ർ​ ​ഭൂ​മി​യും​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 2,000​ ​കോ​ടി​യോ​ളം​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​
2019​ ​ആ​ഗ​സ്റ്റോ​ടെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​ ​തു​റ​മു​ഖം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ക​രാ​ർ.​ ​ഏ​ഴു​വ​ർ​ഷം​ ​കൊ​ണ്ട് ​അ​ടി​ത്ത​റ​ ​പോ​ലും​ ​നി​ർ​മ്മി​ക്കാ​ൻ​ ​ക​രാ​റു​കാ​ർ​ക്കാ​യി​ല്ല.​ ​
ഉ​ദ്ഘാ​ട​ന​ ​ദി​വ​സം​ ​ക​ട​ലി​ൽ​ ​ര​ണ്ട് ​ലോ​ഡ് ​ക​രി​ങ്ക​ല്ല് ​കൊ​ണ്ടു​വ​ന്നി​ട്ട​ത​ല്ലാ​തെ​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ കാ​ര്യ​മാ​യൊ​ന്നും​ ​ന​ട​ന്നി​ല്ല.​ 1,500​ ​മീ​റ്റ​ർ​ ​വി​സ്തീ​ർ​ണ്ണ​മു​ള്ള​ ​അ​പ്രോ​ച്ച് ​ബ​ണ്ടി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത് ​നൂ​റ് ​മീ​റ്റ​ർ​ ​ഭാ​ഗം​ ​മാ​ത്രം.​ ​നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​താ​ഴെ​ ​മാ​ത്ര​മാ​ണ് ​ന​ട​ന്ന​ത്.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പ് ​സ്വ​കാ​ര്യ​ ​ക​മ്പ​നി​യെ​ ​ഏ​ൽ​പ്പി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ഇ​വ​രെ​ക്കു​റി​ച്ച് ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​പോ​ലും​ ​ന​ട​ത്തി​യി​ല്ലെ​ന്ന് ​ആ​രോ​പ​ണ​മു​ണ്ട്.