
പെരിന്തൽമണ്ണ: ആനമങ്ങാട് ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനവുംസൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നാളെ എടത്തറ എ.എം.എൽ.പി സ്കൂളിൽ നടക്കും. 
മലപ്പുറം എ.ഡി.എം എൻ.എം. മെഹറലി ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്യും. ആനമങ്ങാട് കരിമ്പനക്കൽ സെയ്ത് അലി (മണി) സൗജന്യമായി വിട്ടു നൽകിയ കെട്ടിടത്തിലാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. 
ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത മുതൽ പാലോളിപ്പറമ്പ് വരെയുള്ള 11 വാർഡുകൾ കേന്ദ്രീകരിച്ചാണ് സൊസൈറ്റിയുടെ പ്രവർത്തനം. കാൻസർ, കിഡ്നി രോഗികൾ, കിടപ്പിലായ രോഗികൾ ഉൾപ്പെടെയുള്ളവരുടെ പരിചരണവും അവർക്ക് സഹായവും പിന്തുണയും നൽകുകയുമാണ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. 
സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് വി.കെ. ഈസ, സെക്രട്ടറി ടി. അഫ്സാർ ബാബു, ട്രഷറർ കെ.വേലുക്കുട്ടി, വൈസ് പ്രസിഡന്റ് പി.എം ഷംസാദലി, ജോയിന്റ് സെക്രട്ടറിമാരായ സമീറ ഖാലിദ്, സി.എം ജ്യോതിഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായകെ. മുഹമ്മദ് റാഫി, ഉഷ മണലായ എന്നിവർ അറിയിച്ചു. 
ഫോൺ : 9526554120, 9605740724