
തിരൂർ: തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്തംബർ 20, 21 തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ ചിത്രാങ്കണം എന്ന പേരിൽ തിരഞ്ഞെടുത്ത ചിത്രകാരന്മാർക്ക് ചിത്രകല ക്യാമ്പ് നടക്കും. സെപ്തംബർ 20ന് രാവിലെ 10ന് പ്രശസ്ത എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായ എം.ടി. വാസുദേവൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാവിദ്യാർത്ഥികൾക്കായി ചിത്രകാരന്മാരുടെ ഡമോൺസ്‌ട്രേഷനും സംവാദവും നടക്കും. ആർട്ടിസ്റ്റ് സി.കെ. കുമാരൻ ആണ് ക്യാമ്പ് ഡയറക്ടർ