d

പെരിന്തൽമണ്ണ: പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പിന്റെ പുരോഗതി വിലയിരുത്താൻ നഗരസഭ ചെയർമാൻ പി.ഷാജി മൃഗാശുപത്രി സന്ദർശിച്ചു. ആന്റി റാബിസ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ പുരോഗതി അധികൃതരുമായി ചർച്ച ചെയ്തു. ആവശ്യമായ വാക്സിൻ മൃഗാശുപത്രിയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്ന ആശുപത്രിയാണ് പെരിന്തൽമണ്ണ നഗരസഭ മൃഗാശുപത്രി. ആവശ്യമെങ്കിൽ നഗരസഭയുടെ വാർഡുകൾ കേന്ദ്രീകരിച്ച് പേ
വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് നടത്താൻ സന്നദ്ധമാവണമെന്ന് നിർദ്ദേശം നൽകി.