ggggggggg
.

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ.

കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്‌കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഭീഷണിയാവുമെന്നതിനാല്‍ അധികൃതര്‍ ഡിവിഷന്‍ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ കൂടി അഭിപ്രായം തേടി ഇവയെ സംരക്ഷിക്കാമെന്ന് തീരുമാനമെടുത്തത്. നഗരസഭ അധികൃതരുമായി ബന്ധപ്പെട്ട് കൂട് ലഭ്യമാക്കി. കണ്ണ് മിഴിയാത്ത കുഞ്ഞുങ്ങളെയും പട്ടിയെയും കൂട്ടിലാക്കി സ്‌കൂളിനു പുറത്തെത്തിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വയ്ക്കുകയായിരുന്നു.പിന്നീടങ്ങോട്ട് നാട്ടുകാരാണ് ഇവയെ നോക്കുന്നതും സംരക്ഷിക്കുന്നതും. ഇറച്ചിയും പാലും എന്നുവേണ്ട ഭക്ഷണ സാധനങ്ങളെല്ലാം ഇവരെത്തിക്കും.സ്ഥിരമായി അങ്ങാടിയിലെത്തുന്നവരുടെയും ശ്രദ്ധ ഇവയ്ക്കുണ്ട്. ഏതു സമയവും കൂട്ടിലെ പാത്രത്തില്‍ എന്തെങ്കിലും ഭക്ഷണമുണ്ടാവും.

എങ്ങും ലഭിക്കാത്ത സൗകര്യങ്ങളാണ് മുക്കട്ടയില്‍ ഈ തള്ളപ്പട്ടിക്കും കുഞ്ഞുങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് കണ്ണ് തുറക്കാനായാല്‍ വാക്‌സിനേഷനും മറ്റും നല്‍കാന്‍ നടപടികളെടുത്ത് മറ്റൊരിടത്ത് സംരക്ഷിക്കാനാണ് തീരുമാനം

അഷ്‌റഫ് മങ്ങാട്ട്

ഡിവിഷന്‍ കൗണ്‍സിലര്‍