
മലപ്പുറം: അതിദരിദ്ര വനിതകൾക്കായി മിൽക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതിയിലുൾപ്പെടുത്തി ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന 'ഗോദാനം' (ഒരു പശു വളർത്തൽ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്ന ലിസ്റ്റിലെ വനിതകളാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ സെപ്തംബർ 30 നുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്നും ലഭിക്കും. പശുവിനെ വകുപ്പ് മുഖേന നടപ്പിലാക്കിയ കിടാരി പാർക്കുകളിൽ നിന്നോ അയൽസംസ്ഥാനങ്ങളിൽ നിന്നോ വാങ്ങണം.