
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കർമ്മപദ്ധതികളായി. സെപ്തംബർ 20,22,24 തീയതികളിൽ സോയിൽ ആന്റ് കൺസർവേഷൻ നേതൃത്വത്തിൽ തോടുകളുടെയും കുളങ്ങളുടെയും സർവേ നടത്തും. തോട് പാർശ്വഭിത്തി സംരക്ഷണം, വി.സി.ബികൾ, ചെക്ക് ഡാമുകൾ തുടങ്ങിയവ വിശദമായി പദ്ധതികൾ തയ്യാറാക്കി എസ്റ്റിമേറ്റ് സമർപ്പിക്കും. 22ന് നടക്കുന്ന സർവേ കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 20ന് കാലത്ത് 9.30ന് വെഞ്ചാലിയിൽ നിന്നും ആദ്യ ദിന സർവേ തുടങ്ങും.