
നിലമ്പൂർ: എം.ഇ.എസ് മമ്പാട് കോളേജിലെ കോമേഴ്സ് ഡിപ്പാർട്ട്മെന്റും കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും നിലമ്പൂർ താലൂക്ക് വ്യവസായ വാണിജ്യ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി സംരംഭകരുടെ സംഗമവും ഉത്പന്ന പ്രദർശനവും സെപ്തംബർ 20ന് 9:30 മുതൽ 2:30 വരെ എം. ഇ.എസ് മമ്പാട് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 30 ഓളം ഭിന്നശേഷി സംരംഭകരെ ആദരിക്കും. അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എ. പി അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.