മ​ല​പ്പു​റം​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​രു​മ്പോ​ൾ​ ​നാ​ല് ​വോ​ട്ടി​ന് ​വേ​ണ്ടി​ ​മ​ദ്യം​ ​വി​ള​മ്പു​ന്ന​ ​ചി​ല​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​കാ​പ​ട്യം​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​തു​റ​ന്നു​ ​കാ​ണി​ക്ക​ണ​മെ​ന്നും​ ​അ​വ​രെ​ ​ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​'​ത​ക​രു​ന്ന​ ​യു​വ​ത്വം​ ​ഉ​ണ​രേ​ണ്ട​ ​മാ​തൃ​ത്വം​'​ ​എ​ന്ന​ ​ശീ​ർ​ഷ​ക​ത്തി​ൽ​ ​വ​നി​താ​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​കാ​മ്പ​യി​ൻ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​മ​ല​പ്പു​റം​ ​ടൗ​ൺ​ഹാ​ളി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​ത​ങ്ങ​ൾ.