sajayan

പൊന്നാനി: അഭ്യാസപ്രകടനം നടത്തുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലിടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. കർമ്മ റോഡിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. പൊന്നാനി മിനി സ്റ്റേഡിയത്തിന് സമീപം വെട്ടം വീട്ടിൽ അപ്പുക്കുട്ടന്റെ മകൻ സജയനാണ്(39) അപകടത്തിൽ മരിച്ചത്. അഭ്യാസ പ്രകടനം നടത്തിയ യുവാക്കളായ തിരൂർ പുറത്തൂർ സ്വദേശികളായ പ്രവീൺ, ശരത്ത്,​ സജയന്റെ പിന്നിലിരുന്ന സുഹൃത്ത് ചന്തപ്പടി സ്വദേശി ജാഫർ എന്നിവർക്ക് പരിക്കേറ്റു. സജയന്റെ ഭാര്യ: ശാലിനി,​ മക്കൾ : ലക്ഷ്യ, ലക്ഷിദ് .