
തിരൂരങ്ങാടി : നിരത്തുകളിലെ അപകടങ്ങൾക്ക് അറുതി വരുത്താൻ മദ്രസ അദ്ധ്യാപകർക്കും അവരിലൂടെ രക്ഷിതാക്കൾ അടക്കമുള്ള പൊതു സമൂഹത്തിലേക്കും റോഡ് സുരക്ഷാ ബോധം എത്തിക്കാൻ മുഅല്ലിംകളുടെ സംഗമ വേദിയായ റേഞ്ച് യോഗങ്ങളിൽ അദ്ധ്യാപകർക്ക് പരിശീലന ക്ലാസ് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റെ് വിഭാഗം. ഇതിന്റെ ആദ്യ ഘട്ടമായി തിരൂരങ്ങാടി , മൂന്നിയൂർ, കൊളപ്പുറം റേഞ്ചുകളിൽ ക്ലാസുകൾ നടന്നു. . എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് ആണ് ക്ലാസെടുക്കുന്നത്. എ.എം.വി.ഐ കെ.ആർ ഹരിലാലും പങ്കെടുത്തു.