
പൊന്നാനി: പട്ടികജാതി ക്ഷേമ സമിതിയുടെ സംസ്ഥാന സമര ജാഥയ്ക്ക് പൊന്നാനിയിൽ ഊഷ്മളമായ സ്വീകരണം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായാണ് വാഹനജാഥ. പി.കെ.എസ് സംസ്ഥാന സെക്രട്ടറിയും മുൻ എം.പിയുമായ സോമപ്രസാദ് ആണ് ജാഥ ക്യാപ്ടൻ.
ചമ്രവട്ടം ജംഗ്ഷനിൽജാഥയ്ക്ക് സ്വീകരണം നൽകി. കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ ഖലീമുദ്ധീൻ, സി.പി. മുഹമ്മദ് കുഞ്ഞി, ടി.എം സിദ്ദിഖ്, രജീഷ് ഊപ്പാല, അബ്ദുറഹ്മാൻ, കെ.സി. താമി, പി.ശശി, കെ.പി. ശ്യാമള, പി.ടി. സുരേഷ്, മുരളി, സംഘാടക സമിതി ചെയർമാൻ ശിവദാസ് ആറ്റുപുറം , ജയകുമാർ പ്രസംഗിച്ചു.