fgggg


പെരിന്തൽമണ്ണ: പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യോഗം യൂണിയനും വിവിധ ശാഖകളും ഗുരുദേവ മന്ത്രാർച്ചനകളിൽ മുഖരിതമായി. യൂണിയൻ ഹാളിൽ വൈസ് പ്രസിഡന്റ് പാമ്പലത്ത് ചന്ദ്രൻ (മണി) ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുക്കൾക്ക് തുടക്കമായി. ഗുരുപൂജ, ഗുരുദേവ കൃതികളുടെആലാപനം എന്നിവയോടെ വൈകിട്ട് സമാധിപൂജ വരെ ഉപവാസമിരുന്നു. പ്രാർത്ഥനയ്ക്കും ഉപവാസത്തിനും യൂണിയൻ സെക്രട്ടറി വാസു കോതറായിൽ,​ യോഗം ഡയറക്ടർ ബോർഡ് അംഗം രമേശ്, യൂണിയൻ കൗൺസിലർ പ്രദീപ് ഏലംകുളം, പഞ്ചായത്ത് കമ്മിറ്റി മെമ്പർമാരായ ഉണ്ണി കരുവഞ്ചേരി, സുകു പുലാമന്തോൾ, വനിതാ സംഘം പ്രസിഡന്റ് പി.പ്രസന്നകുമാരി, സെക്രട്ടറി കെ.വിജയലക്ഷ്മി (സിന്ധു), മുൻ വനിതാ സംഘം ഭാരവാഹികളായ എ. ഉഷാബേബി, ഷൈലജ കാർത്തികേയൻ, വി.ഭാനുമതി, സൈബർ സേന കേന്ദ്ര കമ്മിറ്റി അംഗം പ്രശാന്ത് പുത്തൻപുരയ്ക്കൽ, യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം രാജേഷ് കണ്ണാട്ടിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.ശ്രീജീവ്, സെക്രട്ടറി ജിതിൻ കൊടുവത്ത്, വിവിധ ശാഖാഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. യൂണിയന് കീഴിലെ കുറുവ, കുളത്തൂർ, വെള്ളില, അങ്ങാടിപ്പുറം, പുലാമന്തോൾ, കിഴങ്ങത്തോൾ, അരക്കുപറമ്പ് തുടങ്ങി ശാഖകളിലും ഗുരുദേവ സമാധി ആചരിച്ചു.