
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രതിഭാ വായനശാല, യുവകേരള വായനശാല, പൊതുജന വായനശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പള്ളികുന്നിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.പി. രമണൻ ഉദ്ഘാടനം ചെയ്തു. പ്രതിഭാ വായനശാല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു പാലൂർ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. നേതൃ സമിതി കൺവീനർ കെ.വേലുക്കുട്ടി, കെ രാധാമോഹൻ, എം രാംദാസ്, കെ. മധുസൂദനൻ, കെ. ഷംസുദ്ധീൻ, കെ. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.