d


പെരിന്തൽമണ്ണ: നഗരസഭയിലെ മുഴുവൻ പേർക്കും കുടിവെള്ളമെത്തിക്കാൻ ആവിഷ്‌കരിച്ച രാമൻചാടി കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലെത്തിയതിനാൽ ,​ വിതരണ ശൃംഖലാ വിപുലീകരണം ലക്ഷ്യമിട്ട് നഗരസഭയുടെ നിയന്ത്രണത്തിലുള്ള മുഴുവൻ റോഡുകളുടെയും സമ്പൂർണ്ണ സർവേയ്ക്ക് തുടക്കമിട്ടു. 21 ലക്ഷം രൂപ വകയിരുത്തി ആസൂത്രണം ചെയ്തിട്ടുള്ള ടോപോഗ്രാഫിക് സർവേ നഗരസഭയ്ക്കായി കേരള വാട്ടർ അതോറിറ്റിയും ഡിസൈൻ ടെക്ക് എന്ന സ്ഥാപനവും ചേർന്നാണ് നടത്തുന്നത്. അമൃത് പദ്ധതിയുടെ അർബൻ സ്‌കീം ആയ ജൽജീവൻ വരുന്നതിനുള്ള ഒരുക്കമായാണ് ഏറെ നേരത്തെ നഗരസഭ സർവേ തുടങ്ങിയിട്ടുള്ളതെന്ന് നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.