d


പെരിന്തൽമണ്ണ: ഉപജില്ലയിലെ വിദ്യാർത്ഥികളിൽ എഴുത്ത്, വായന, ഗണിതം എന്നിവയിൽ പ്രയാസം നേരിടുന്നവക്കായുള്ള 'സ്പർശം ' പ്രൊജക്ടിനൊപ്പം പ്രവർത്തിക്കാൻ ജൂനിയർ റെഡ്‌ക്രോസ് കേഡറ്റുകളും അദ്ധ്യാപകരും തീരുമാനിച്ചു. ഇതിനായുള്ള പരിശീലന ക്ലാസിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ എ.ഇ.ഒ കെ.സ്രാജുട്ടി നിർവഹിച്ചു. ജെ.ആർ.സി ഉപജില്ല കോ ഓർഡിനേറ്റർ ഷെൻസി അഗസ്റ്റിൻ, പ്രസിഡന്റ് എസ്. ഷബീർ, പി. അനിൽകുമാർ, ഇ.ടി. പ്രജിഷ, സി.കെ വിദ്യാദാസ്, കെ ഷമീന, വി.കെ സൻസാർ ബീഗം എന്നിവർ നേതൃത്വം നൽകി.