
പരപ്പനങ്ങാടി : ഇരുവൃക്കകളും തകരാറിലായ ചെട്ടിപ്പടി സ്വദേശി കച്ചോട്ടിൽ ഷാജി ചികിത്സാനിധിയിലേക്ക് പരപ്പനങ്ങാടി സൗഹൃദ സംഘം റിയാദ് സ്വരൂപിച്ച ധനസഹായം സി.പി സക്കരിയ ചികിത്സാനിധി കൺവീനർ വി.ടി. ബാബുവിനു കൈമാറി. ചടങ്ങിൽ പരപ്പനങ്ങാടി സൗഹൃദ സംഘം പ്രതിനിധികളായ മൂസ്സ ഉള്ളണം, ഉമ്മർ, ചികിത്സാ നിധി ട്രഷറർ സി.എം. ഭാഗ്യനാഥ് എന്നിവർ സന്നിഹിതരായിരുന്നു.