f

പരപ്പനങ്ങാടി : അന്താരാഷ്ട്ര ആംഗ്യഭാഷ ദിനാചരണത്തിന്റെ ഭാഗമായി ചെട്ടിപ്പടി ഗവ. സ്‌പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കിടയിൽ മാദ്ധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയം ആസ്പദമാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ.എം.എം ആർ.സി പ്രോഗ്രാം പ്രൊഡ്യൂസർ സജീദ് നടുത്തൊടി ക്ലാസെടുത്തു. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടന്നു. ഇന്ദു ചാക്കോ, ടി. ജിഷ എന്നിവർ പ്രസംഗിച്ചു.