
പൊന്നാനി: കലാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച്, പ്രഥമ വിക്രമൻ സ്മാരക പുരസ്‌കാരം നാടക കലാകാരൻ ഉണ്ണി ചെറുവായ്ക്കരക്ക്. 1973 മുതൽ നാടക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. നാടകത്തിന് പുറമെ അഞ്ച് സിനിമകളിലും 13 ഷോർട്ട് ഫിലിമുകളിലും ഉണ്ണി ചെറുവായ്ക്കര വേഷമിട്ടിട്ടുണ്ട്. 27ന് പൊന്നാനി എ.വി ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം നൽകും.