d

നിലമ്പൂർ: ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസിൽ നാടൻ പാട്ട് ശിൽപ്പശാല സംഘടിപ്പിച്ചു. സ്‌കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും മലയാളം ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ശിൽപ്പശാല. പ്രധാനാദ്ധ്യാപിക ഷീജ തോമസ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷൈനി ജോസഫ് , സ്റ്റാഫ് സെക്രട്ടറി വൈ. സാംകുട്ടി,​ വിദ്യാരംഗം കൺവീനർ എൻ.പി.വിമല കുമാരി,​വ മലയാളം ക്ലബ് കൺവീനർ ഡാർലി മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ചുങ്കത്തറ ധ്വനി നാടൻ പാട്ട് കലാസംഘം പ്രവർത്തകരാണ് ക്ലാസ് നടത്തിയത്. ക്ലബ് കൺവീനർമാരായ പി.പി. പ്രിസി, സൂസൻ മെർളി മാത്യൂ തുടങ്ങി അദ്ധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.