s

വളാഞ്ചേരി: ഇരിമ്പിളിയം ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് വളണ്ടിയേഴ്സ് എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പരിസരത്തേക്ക് ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വളണ്ടിയേഴ്സ് സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ സന്ദേശ പ്രചാരണ നോട്ടീസ് വിതരണം നടത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ: ജി.എസ്. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ്, വി.ടി.അമീർ, എൻ.ഖദീജ, എം.ഉസ്മാൻ, എം.പി. ഷാഹുൽ ഹമീദ് , ജാസിർ, അഫീൽ, സൂരജ് ഷഹല, അസദ്, ശ്രീശാന്ത്, അഖില എന്നിവർ സംസാരിച്ചു.