s

പെരിന്തൽമണ്ണ: നിരവധി കേസുകളിൽ പ്രതിയായ അങ്ങാടിപ്പുറം പഞ്ചായത്തിലെ തിരൂർക്കാട് തോണിക്കര പുതിയങ്ങാടി വീട്ടിൽ അസ്ബാഹ് എന്ന കുട്ടാപ്പുവിനെ (30) കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തി.ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. മങ്കട, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, പിടിച്ചുപറി, ആയുധം ഉപയോഗിച്ച് അക്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് അസ്ബാഹ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് കാപ്പ ചുമത്തിയത്.