
പൊന്നാനി: ഈ വർഷത്തെ പൊന്നാനി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം എം.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഹംസ ബിൻ ജമാൽ റംലി നിർവ്വഹിച്ചു. ഒക്ടോബർ 11, 12 തീയതികളിൽ പുതുപൊന്നാനി എം ഐ ഗേൾസ് എച്ച്.എസ്.എസിലാണ് മേള നടക്കുക. പ്രകാശന ചടങ്ങിൽ പ്രിൻസിപ്പൽ കെ.പി. യഹിയ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ പി.എം ജർജീസ് റഹ്മാൻ, എ.എം. അബ്ദുസമദ്, കെ.എം. ഇക്ബാൽ, സ്റ്റാഫ് സെക്രട്ടറി വി. അഷറഫ് എന്നിവർ സംബന്ധിച്ചു.