
മൈസൂരു: മൈസൂരു രാജകൊട്ടാരത്തിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദസറ മഹോത്സവച്ചടങ്ങുകൾ ആരംഭിച്ചു. രാജഗുരുവും മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ സ്വാമി സുനിൽദാസിന്റെ നേതൃത്വത്തിലാണ് പൂജകൾക്ക് തുടക്കം കുറിച്ചത്. സ്വാമി സുനിൽദാസ് രണ്ടു വെള്ള പൂരക്കുടകൾ ചാമുണ്ഡിദേവിക്ക് സമർപ്പിച്ചു. ബ്രീട്ടീഷ് പാർലമെന്റിലെ എം.പിയും ആൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ യു.കെ- ഇന്ത്യ ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വൈസ് ചെയർമാനുമായ ലോർഡ് വേവർലിയും സമർപ്പണച്ചടങ്ങിലുണ്ടായിരുന്നു. രാഷ്ട്രപതി ദ്രൗപദിമുർമുവാണ് ദസറ മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഗവർണർ തവർചന്ദ് ഗെലോട്ട്, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ്. ബൊമ്മൈ എന്നിവരും പങ്കെടുത്തു.
ക്യാപ്ഷൻ: മൈസൂരു രാജകൊട്ടാരത്തിലെ ചാമുണ്‌ഠേശ്വരി ക്ഷേത്രത്തിൽ നടന്ന ദസറ മഹോത്സവ പൂജകളുടെ ഭാഗമായി സ്വാമി സുനിൽദാസും ബ്രീട്ടീഷ് പാർലമെന്റംഗം ലോർഡ് വേവർലിയും ചേർന്ന് ചാമുണ്ഠേശ്വരി ദേവിക്ക് വെള്ളക്കുടകൾ സമർപ്പിക്കുന്നു