
വളാഞ്ചേരി : പുണ്യ റബീഇനെ വരവേറ്റു കൊണ്ട് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിനു കീഴിൽ വമ്പിച്ച മീലാദ് വിളംബര റാലി നടത്തി .കൊളമംഗലം സയ്യിദ് അസ്ഹരി തങ്ങൾ മഖാമിൽ നിന്ന് ആരംഭിച്ച റാലി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സമാപിച്ചു . റാലിയിൽ ദഫ് മുട്ട്,സ്കൗട്ട് ,ഫ്ളവർ ഷോ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.റാലിക്ക് ആരംഭം കുറിച്ചു നടന്ന പ്രാർത്ഥനയ്ക്ക് സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി കാടാമ്പുഴ നേതൃത്വം നൽകി .മീലാദ് വിളംബര റാലിയിൽ മികച്ച പ്രകടനം കാഴ്ച വച്ച അറബിക്  കോളേജ്, ദർസ്, മദ്രസകൾക്ക് ട്രോഫിയും സ്നേഹോപഹാരവും  നൽകി.
സമാപന യോഗത്തിൽ ഫത്ഹുൽ ഫത്താഹിൽ വച്ച് അബ്ദുൾ വാഹിദ് മുസ്ലിയാർ നൽകി.