
കൊണ്ടോട്ടി : റീ തിങ്കിംഗ് ടൂറിസം എന്ന തലക്കെട്ടിൽ ലോകമെമ്പാടും നടത്തപ്പെടുന്ന അന്താരാഷ്ട്രാ ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജും സംയുക്തമായി മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.
മലപ്പുറം എ.ഡി.എം. എൻ.എം. മെഹറലി ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു .ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്ര അദ്ധ്യക്ഷനായി. മൊയ്തീൻ കുട്ടി കല്ലറ, പാർക്ക് മാനേജർ അൻവർ, ഷാമിൽ തറയിൽ എന്നിവർ ആശംസകളർപ്പിച്ചു.