
മലപ്പുറം:മോദിയുടെ 72-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കായുള്ള ക്ഷയരോഗ നിർമ്മാർജ്ജനത്തിനുള്ള ബോധവത്കരണ ക്ലാസ് ബി.ജെ.പി പാലക്കാട് മേഖല അദ്ധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ടി.ബി മെഡിക്കൽ കോ ഓർഡിനേറ്റർ ജേക്കബ് ജോൺ ബോധവത്കരണ ക്ളാസെടുത്തു. ജില്ലാ ജന. സെക്രട്ടറി ബി. രതീഷ് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. വേലായുധൻ, എ.പി. ഉണ്ണി, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ എന്നിവർ പ്രസംഗിച്ചു