vd-satheesan

വണ്ടൂർ: കേവലനിരോധനം കൊണ്ടുമാത്രം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കുക സാദ്ധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എസ്.ഡി.പി.ഐയുടെയും ആർ.എസ്.എസിന്റെയും നിലനിൽപ്പ് പരസ്പര സഹായത്തോടെയാണ്. ഒരുകാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അതിനെ രാഷ്ട്രീയമായി തന്നെ ചെറുത്തു തോൽപ്പിക്കും. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇത്തരം ശക്തികളുമായി കോൺഗ്രസ് സമരസപ്പെടില്ല. അതിനാണ് ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കലല്ല രാജ്യത്തെ ഒന്നിപ്പിക്കലാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.