d
ചെറുകര എസ്.എൻ.ഡി.പി കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പെരിന്തൽമണ്ണ തഹസിൽദാർ പി.എം മായ സംസാരിക്കുന്നു

പെരിന്തൽമണ്ണ: 2023 വർഷത്തിലെ സംക്ഷിപ്ത വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിന്റെയും വോട്ടർ ഐഡി കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെയും ഭാഗമായി പെരിന്തൽമണ്ണ ചെറുകര എസ്.എൻ.ഡി.പി കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ കോളേജിൽ വെച്ച് ക്യാമ്പ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ തഹസിൽദാർ പി.എം മായയുടെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ ജഗന്നാഥൻ ചടങ്ങ്
ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ സി.അബ്ദുൽ റഷീദ്, കെ.പി. ജയോതി, എൻ.ഷൈലേഷ്, വിജേഷ്, എൻ.കെ ബീന,​ കോളേജ് വൈസ് പ്രിൻസിപ്പൽ പി.കെ.സുജീഷ്,​ വിദ്യാർത്ഥിഅൻഷ.എം നസീർ പ്രസംഗിച്ചു.