x

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കലാസാംസ്‌കാരിക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ
സംസ്‌കാര ആർട്സ് അക്കാദമി സംഘടിപ്പിക്കുന്ന യുപി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പെയിന്റിംഗ് മത്സരം വർണോത്സവം ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10ന് പെരിന്തൽമണ്ണ ബോയ്സ് ഹൈസ്‌കൂളിൽ നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത പെരിന്തൽമണ്ണ താലൂക്ക് പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വയസ് തെളിയിക്കുന്ന രേഖയും വര സാമഗ്രികളും കുട്ടികൾ കൊണ്ടുവരണം. ബന്ധപ്പെടേണ്ട നമ്പർ : 9497368934, 9387530088.