
മലപ്പുറം: കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണോദ്ഘാടനം ഇന്നുവൈകിട്ട് നാലിന് മഞ്ചേരി വി.പി.ഹാളിൽ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എം.മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. വാർത്താസമ്മേളനത്തിൽ നിസാർ ഒളവണ്ണ, യൂസഫലി സ്വലാഹി, പി.കെ.അബ്ദുള്ള ചെങ്ങര, യാസർ അറഫാത്ത്, ടി.സമീർ പങ്കെടുത്തു.