
മഞ്ചേരി: നവരാത്രിയോടനുബന്ധിച്ച് മഞ്ചേരി ചിന്മയ വിദ്യാലയത്തിൽ കുമാരി പൂജ നടന്നു.
പരിപാടികൾക്ക് സ്വാമി ജിതാത്മാനന്ദ, പ്രിൻസിപ്പൽ വിനീത, വൈസ് പ്രിൻസിപ്പൽ വി.ഡി.ഷീല എന്നിവർ നേതൃത്വം വഹിച്ചു. വിദ്യാർത്ഥിനികളെ ദേവിയുടെ കുമാരീ ഭാവത്തിൽ കണ്ട് അവർക്ക് അമ്മമാരും അദ്ധ്യാപികമാരും പൂജയർപ്പിക്കുന്നതാണ് കുമാരീ പൂജ ചടങ്ങ്.
ഒക്ടോബർ നാലിന് രാവിലെ 10ന് മാതൃപൂജയും ബുധനാഴ്ച രാവിലെ ഏഴിന് സരസ്വതീപൂജയും തുടർന്ന് വിദ്യാരംഭം കുറിക്കുന്ന ചടങ്ങും നടക്കും.