 
വള്ളിക്കുന്ന് : വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവും അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം പരേതനായ മലയംപറമ്പത്ത് രാമന്റെ മകൻ വിനയൻ (62) നിര്യാതനായി. സംസ്‌ക്കാരം 2ന് രാവിലെ 10ന് വീട്ടുവളപ്പിൽ. അരിയല്ലൂർ എം.വി ഹയർസെക്കൻഡറി സ്‌കൂൾ ലാബ് അസിസ്റ്റന്റായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് , തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, തിരൂരങ്ങാടി താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അനിത (സെക്രട്ടറി, വള്ളിക്കുന്ന് പഞ്ചായത്ത് വനിത സഹകരണ സംഘം). മക്കൾ: ശിൽപ (കച്ചേരിക്കുന്ന്), ശ്രേയ ( ഗവേഷക, മിസിസിപ്പി സർവകലാശാല, അമേരിക്ക). മരുമകൻ:സി.എസ് പ്രജുൽ (അധ്യാപകൻ, അരിയല്ലൂർ എം.വി ഹയർസെക്കൻഡറി). സഹോദരൻ: എം.പി വിനോദ് (റിപ്പോർട്ടർ, മംഗളം)