arrest
അറസ്റ്റ്

പാലക്കാട്: ഓണത്തിന് വില്പന നടത്താനായി ചാരായം വാറ്റിയ മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിൽ. ആലത്തൂർ എരുമയൂർ 2 വില്ലേജിൽ മുട്ടിച്ചിറദേശത്ത് കളപ്പാറവീട്ടിൽ കണ്ണനെയാണ് (56) ഇന്നലെ പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.ആർ. അജിത്തും സംഘവും പിടികൂടിയത്. 10 ലിറ്റർ ചാരായവും ഇയാളിൽ നിന്ന് കണ്ടെടുത്തു.

കുറച്ചു ദിവസമായി പ്രതി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഷാഡോ ടീം അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ആലത്തൂർ കുഴൽമന്ദം പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ ടി.പി. മണികണ്ടൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എ. ഷാബു, ബി. സുനിൽ, കെ. വിഷ്ണു, ഡബ്ല്യു. സി.ഇ.ഒ ലിസി.വി.കെ, എക്‌സൈസ് ഡ്രൈവർ പ്രദീപ്.എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.