ഷൊർണൂർ: അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകർക്കായി വി.കെ. ശ്രീകണ്ഠൻ എം.പി നേതൃത്വം നൽകുന്ന യുവശക്തി പദ്ധതിയുടെ ഭാഗമായി നാളെ ഷൊർണൂരിൽ മഹാ തൊഴിൽ മേള സംഘടിപ്പിക്കും. സെന്റ് തെരേസ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9 മുതൽ 3വരെയാണ് മേള നടക്കുന്നത്.
എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, എം.ബി.എ, ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം, എം.എൽ.ടി തുടങ്ങിയ കോഴ്സുകൾ പൂർത്തീകരിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം.
യു.എ.ഇ, കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എം.ഇ.എസ് ഹോസ്പിറ്റൽ, റിനൈ മെഡിസിറ്റി, റിലൈൻസ് ജിയോ, എൽ ആൻഡ് ടി ബാംഗ്ലൂർ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ കാർഡ്സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, എ.എം ഗ്രൂപ്പ്, തുടങ്ങിയ ചെറുതും വലുതുമായി 70ൽ പരം സ്ഥാപനങ്ങളാണ് ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത്. 3000 ൽ പരം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒന്നിൽ കൂടുതൽ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളുമായി ഷൊർണ്ണൂരിലെ സെന്റ് തെരേസ ഹൈസ്‌കൂളിൽ എത്തിച്ചേരണം. ഹെൽപ്പ് ലൈൻ നമ്പർ : 9072727242.