
കണ്ണമ്പ്ര: മിനിസ്റ്ററി ഒഫ് കോർപറേറ്റ് അഫയേഴ്സിൽ അംഗീകൃത ധനകാര്യ സ്ഥാപനമായി രജിസ്റ്റർ ചെയ്ത് ഐശ്വര്യ ഗ്രാമീൺ നിധി ലിമിറ്റഡിന്റെ സ്ഥാപനം കണ്ണമ്പ്ര പുളിങ്കൂട്ടത്തിൽ പ്രവർത്തനം ആരംഭിച്ചു. റിക്കറിംഗ് ഡെപ്പോസിറ്റ്, മാസ നിക്ഷേപ പദ്ധതി, ഗോൾഡ് ലോൺ ഫിക്സഡ് ഡെപ്പോസിറ്റ്, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ എന്നിങ്ങനെയുള്ള സേവനമാണ് നിലവിൽ ഉള്ളത്. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി ഉദ്ഘാടനം ചെയ്തു. സി.ആർ. ജോഷ് അദ്ധ്യക്ഷത വഹിച്ചു. ലോക്കർ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയൻ പ്രസിഡന്റ് എം. വിശ്വനാഥൻ നിർവഹിച്ചു. എ.ഐ.എൻ.എഫ് സെക്രട്ടറി ഷാജി ശർമ്മ ആദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു. മാനേജിംഗ് ഡയറ്കടർ സന്തോഷ്. കെ, മാനേജർ എസ്. പ്രഭ എന്നിവർ സംസാരിച്ചു.