rice
റേഷനരി

ചിറ്റൂർ: അനതികൃതമായി പൂഴ്ത്തി വച്ചിരുന്ന മൂന്നര ടൺ തമിഴ്നാട് റേഷൻ അരി സപ്ലൈ ഓഫീസ് അധികൃതർ പിടികൂടി. അരി പൂഴ്ത്തിവെച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചിറ്റൂർ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ എരുത്തേമ്പതി പഞ്ചായത്ത് ചമ്മംതോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുത്തേമ്പതി കൃഷിഭവൻ റോഡിൽ ഉൾപ്രദേശത്ത് നിറുത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങളിൽ നിന്നായി 3668കി ഗ്രാം അരി പിടികൂടിയത്. അവശ്യവസ്തു നിയമപ്രകാരം പിടിച്ചെടുത്ത അരിക്ക് രേഖകളോ ബില്ലുകളോ ഉണ്ടായിരുന്നില്ല. കേരളത്തിലെ കടകളിൽ വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന അരിയാണെന്ന് വാഹന ഉടമ സതീഷ് കുമാർ മൊഴി നൽകി. അരി വ്യാപാരം നടത്തുന്നതിന് സതീഷ്‌കുമാറിന് വ്യാപാര ലൈസൻസുകളോ അനുമതിപത്രമോ ഉണ്ടായിരുന്നില്ല.
പിടിച്ചെടുത്ത അരി ബന്തവസിൽ സൂക്ഷിക്കുന്നതിനായി കൊഴിഞ്ഞാമ്പാറ എൻ.എഫ്.എസ്.എ ഗോഡൗണിൽ ഏൽപിച്ചു. ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ എ.എസ്. ബീന, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ കെ. ആണ്ടവൻ, കെ. ശിവദാസൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

അ​രി​ ​ക​ട​ത്ത് ​ത​ട​യാ​ൻ​ ​ചാ​ക്കു​ക​ളി​ൽ​ ​ക്യു​ആ​ർ​ ​കോ​ഡ്

പാ​ല​ക്കാ​ട്:​ ​കോ​യ​മ്പ​ത്തൂ​ർ​-​ത​മി​ഴ്നാ​ട് ​റേ​ഷ​ൻ​ ​അ​രി​ ​കേ​ര​ളം,​ ​ആ​ന്ധ്ര​പ്ര​ദേ​ശ് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ ​ക​ട​ത്തു​ന്ന​തു​ ​ത​ട​യാ​ൻ​ ​ത​മി​ഴ്നാ​ട് ​ഫു​ഡ് ​ആ​ൻ​ഡ് ​സി​വി​ൽ​ ​സ​പ്ലൈ​സ് ​വ​കു​പ്പ് ​ചാ​ക്കു​ക​ളി​ൽ​ ​ക്യു​ആ​ർ​ ​കോ​ഡ് ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​സു​ര​ക്ഷാ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്നു.
റേ​ഷ​ൻ​ ​ക​ട​ക​ളി​ലേ​ക്കു​ള്ള​ ​അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ ​സം​ഭ​രി​ക്കു​ന്ന​തും​ ​സൂ​ക്ഷി​ക്കു​ന്ന​തും​ ​അ​യ​യ്ക്കു​ന്ന​തും​ ​ത​മി​ഴ്നാ​ട് ​സി​വി​ൽ​ ​സ​പ്ലൈ​സ് ​കോ​ർ​പ​റേ​ഷ​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​ ​അ​രി​ച്ചാ​ക്കു​ക​ൾ​ ​റേ​ഷ​ൻ​ ​ക​ട​ക​ളി​ലേ​ക്കു​ ​മാ​ത്ര​മാ​ണ് ​എ​ത്തു​ന്ന​തെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​ക്യു​ ​ആ​ർ​ ​കോ​ഡ് ​സം​വി​ധാ​നം​ ​സ​ഹാ​യ​ക​മാ​കും.​ ​റേ​ഷ​ൻ​ ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​കൊ​ണ്ടു​പോ​കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ഉ​പ​ക​ര​ണം​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ 2012​ൽ​ ​നി​ർ​ദേ​ശി​ച്ചി​രു​ന്നു.​ ​സം​സ്ഥാ​ന​ത്തു​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​നീ​ക്കം​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.